മിനി പമ്പയിൽ തീർത്ഥാടന കാലയളവിൽ പ്രത്യേകമായി ശുചീകരണസംവിധാനം ഒരുക്കും.
എടപ്പാൾ: മിനി പമ്പയിൽ തവനൂർ ഗ്രാമ പഞ്ചായത്തിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും നേതൃത്വത്തിൽ പരിശോധന നടത്തി. തട്ടുകടകൾ, ഹോട്ടലുകൾ , ശീതളപാനീയ വിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഹെൽത്ത് കാർഡ് ,കുടിവെള്ള പരിശോധന സർട്ടിഫിക്കേറ്റ് എടുക്കാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. വ്യക്തി – പരിസര ശുചിത്വം പാലിക്കുവാൻ കർശന നിർദ്ദേശങ്ങൾ നൽകി.
മിനിപമ്പയിൽ തീർത്ഥാടകർ ഉപേക്ഷിച്ച് പോകുന്ന ഭക്ഷണാവശിഷ്ട മാലിന്യങ്ങൾ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നീക്കം ചെയ്യാൻ നടപടിയായി. പ്രദേശത്ത് വേസ്റ്റ് ബോക്സ്കളും, ബോട്ടിൽ ബോക്സ്കളും സ്ഥാപിക്കും.ഇതര സംസ്ഥാന ശബരിമല തീർത്ഥാടകർ കുറച്ചു പേർ മിനി പമ്പയിൽ എത്തുകയും ഭക്ഷണ കഴിച്ച് വിശ്രമിച്ച് പോവുകയും ചെയ്യുന്നുണ്ട്.ഇതിൻ്റെ അടിസ്ഥാനത്തിലാണ് തീർത്ഥാടന കാലയളവു വരെ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മിനി പമ്പയിൻ ശുചീകരണ തൊഴിലാളികളെ ഉൾപ്പെടെ സംവിധാനം ഒരുക്കിയിട്ടുളളത്.പഞ്ചായത്ത് അസിസ്റ്റണ്ട് സെക്രട്ടറി വി.എം. സജി,
പി.കെ.ജീജ,പി.പി .അനീഷ്,രാജേഷ് പ്രശാന്തിയിൽ, ടി.വി. സരിത, ഷെമീമ ജാസ്മിൻ , പി.കെ.ഷിബിൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.