മികച്ച നവാഗത നടനുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് നേടിയ നടന്‍ ആനന്ദ് റോഷന് അഭിനന്ദനങ്ങളുമായി എം എല്‍ എകെ.ടി. ജലീല്‍
എടപ്പാള്‍: 2020ലെ മികച്ച നവാഗത നടനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് നേടിയ ആനന്ദ് റോഷനെ കെ.ടി. ജലീല്‍ എം എല്‍ എ അനുമോദിച്ചു. കഴിഞ്ഞ ദിവസം ആനന്ദിന്റെ വീട്ടിലെത്തിയാണ് എം എല്‍ എ അനുമോദനമറിയിച്ചത്. പ്രവാസത്തിന്റെ പൊള്ളുന്ന കഥ പറഞ്ഞ സമീര്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് ആനന്ദ് റോഷന് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ലഭിച്ചത്.
സമീര്‍ എന്ന കഥാപാത്രമാകാന്‍ ആനന്ദ് എടുത്ത തയ്യാറെടുപ്പുകള്‍ മുമ്പും വാര്‍ത്തയായിരുന്നു. തന്റെ ശരീരഭാരം ഭാരം 25 കിലോയോളം കുറച്ചാണ് ആനന്ദ് സമീറിലേക്ക് പരകായപ്രവേശം നടത്തിയത്.
ഇതേ സിനിമയിലെ പ്രകടനത്തിന് പ്രേം നസീര്‍ അവാര്‍ഡും മലയാള പുരസ്‌കാരവും നേടിയിട്ടുണ്ട്.
ദേശീയ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ അവസാന പാദ മത്സരത്തില്‍ വരെ സമീര്‍ മാറ്റുരച്ചിരുന്നു. സിംല അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലിലും സമീര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇപ്പോള്‍ ദക്ഷിണേന്ത്യന്‍ അന്തര്‍ദേശീയ സിനിമാ അവാര്‍ഡിലെ നാല് നോമിനേഷനുകളില്‍ ഒന്ന് ആനന്ദ് റോഷന്‍ന്റെ പേരില്‍ആണ്.