PONNANI

മാറഞ്ചേരി, വെളിയങ്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതിനുള്ള വെളിയങ്കോട് ലോക്ക് കം ബ്രിജ് നിർമാണം ആരംഭിച്ചു

വെളിയങ്കോട്: കനാലിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാനും മാറഞ്ചേരി, വെളിയങ്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതിനുമുള്ള വെളിയങ്കോട് ലോക്ക് കം ബ്രിജിന്റെ നിർമാണം ആരംഭിച്ചു. വെളിയങ്കോട് പൂക്കൈത കടവിനോടു ചേർന്നാണ് ലോക് കം ബ്രിജ് നിർമാണം. വലിയ വാഹനങ്ങൾക്ക് പോകാൻ കഴിയുന്ന പാലവും ഉപ്പുവെള്ളം കയറുന്നത് തടയാനുള്ള ലോക്കുമാണ് നിർമിക്കുന്നത്.

പാലത്തിന്റെ സ്പാനുകളുടെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. 29 കോടി രൂപ നിർമാണ ചെലവ് പ്രതീക്ഷിക്കുന്ന ബ്രിജ് ഒന്നര വർഷത്തിനുള്ളിൽ പൂർത്തീകരിക്കും. അപ്രോച്ച് റോഡ് രണ്ടാം ഘട്ടത്തിലാകും നിർമിക്കുക. നിർമാണോദ്ഘാടനം 24ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button