EDAPPALLocal newsMARANCHERY
മാറഞ്ചേരിയിലും എടപ്പാൾ കാലടിയിലും ഭക്ഷ്യ വിഷബാധ 150ൽ പരം ആളുകൾ ചികിത്സയിൽ
എടപ്പാൾ: കാലടിയിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 75 ഓളം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. മെയ് 17 ന് നടന്ന വിവാഹത്തിൽ ഭക്ഷണം കഴിച്ചവർക്ക് വൈകിട്ടോടെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. മു തീർന്നവരും കുട്ടികളും അടക്കം 150ൽ പരം ആളുകൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ചർദ്ദിയും വയറിളക്കവും പനിയും അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
അതോടൊപ്പം മാറഞ്ചേരിയിൽ നിന്ന് നാലാം കല്യാണത്തിനായി കാലടിയിൽ പോയ നിരവധി ആളുകൾക്കും ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ട്.
മാറഞ്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ 80ഓളം ആളുകൾ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്
കൂടാതെ പ്രദേശത്തെ മറ്റു ഹോസ്പിറ്റലുകളിലും ആളുകളെ പ്രവേശിപ്പിച്ചിട്ടുണ്ട്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ കൂടുതലും കുട്ടികളാണ്