MALAPPURAM

മലപ്പുറമൊരുങ്ങി, സന്തോഷ് ട്രോഫിക്ക് ഇന്ന് കിക്കോഫ് കേരളത്തിന് ആദ്യ മത്സരം

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഇന്ന് മലപ്പുറത്ത് തുടക്കം. പഞ്ചാബ് ഉദ്ഘാടന മത്സരത്തിൽ ബംഗാളിനെ നേരിടും. രാവിലെ ഒൻപതരയ്ക്കാണ് കളി തുടങ്ങുക. കോട്ടപ്പടി സ്റ്റേഡിയത്തിലാണ് മത്സരം. രണ്ട് ഗ്രൂപ്പുകളിലായി പത്ത് ടീമുകളാണ് ഫൈനൽ റൗണ്ടിൽ മത്സരിക്കുന്നത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സെമിഫൈനലിലേക്ക് മുന്നേറും. മെയ് രണ്ടിനാണ് ഫൈനൽ.

സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിൻറെ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. രാജസ്ഥാനാണ് ആദ്യ എതിരാളികൾ. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് കളി തുടങ്ങുക. ഫുട്ബോളിൻറെ ഹൃദയഭൂമിയിൽ സന്തോഷം വീണ്ടെടുക്കാനാണ് കേരളം ഒരുങ്ങുന്നത്. ടൂർണമെൻറിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. പരിചയസമ്പന്നർക്കൊപ്പം പതിമൂന്ന് പുതുമുഖങ്ങളെയാണ് കേരളം അണിനിരത്തുന്നത്. മുപ്പത്തിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ടിന് എത്തുന്നതെങ്കിലും രാജസ്ഥാൻറെ കരുത്തിന് ഒട്ടും കുറവില്ല. കരുത്തരായ പഞ്ചാബ്, ബംഗാൾ, മേഘാലയ എന്നിവരാണ് ഗ്രൂപ്പിൽ കേരളത്തിൻറെ മറ്റ് എതിരാളികൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button