KERALA

തൃശൂരിൽ വഴിയാത്രക്കാരന്റെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി; കാലുകൾ ചതഞ്ഞരഞ്ഞു

തൃശൂർ കാഞ്ഞാണിയിൽ വച്ച് വഴിയാത്രക്കാരന്റെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി കാലുകൾ ചതഞ്ഞരഞ്ഞു. തൃശൂർ – പാലാഴി റൂട്ടിലോടുന്ന കിരൺ എന്ന ബസാണ് അപകടമുണ്ടാക്കിയത്.

അപകടത്തിൽ അന്തിക്കാട് വന്നേരിമുക്ക് സ്വദേശി പട്ടാട്ട് അബ്ദുൾ ഖാദർ മകൻ ഷാഹുൽ ഹമീദിനാണ് പരിക്കേറ്റത്. മറ്റൊരു ബസിന് സൈഡ് കൊടുക്കുന്നതിനിടയിൽ വഴി യാത്രക്കാരനെ ഇടിക്കുകയും അയാൾ ബസിനടിയിലേക്ക് വീഴുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റയാളെ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button