THAVANUR

ജയിൽ ക്ഷേമദിനാഘോഷം നടത്തി

തവനൂർ : സെൻട്രൽ പ്രിസൻ & കറക്ഷണൽ ഹോം തവനൂർ ഈ വർഷത്തെ ജയിൽ ക്ഷേമദിനാഘോഷം “കലാരവം 2025” സംഘടിപ്പിച്ചു സിവിൽ ജഡ്ജ്( DLSA സെക്രട്ടറി ) ഷാബിർ ഇബ്രാഹിം ഉദ്ഘാടനം നിർവ്വഹിച്ചു. ജയിൽ സൂപ്രണ്ട് ബൈജു കെ.വി സ്വാഗതം പറഞ്ഞ ചടങ്ങിൽ ജയിൽ റീജിയണൽ വെൽഫയർ ഓഫീസർ ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു . തവനൂർ പഞ്ചായത്ത് സെക്രട്ടറി അബ്ദുൾ സലാം. പി, കൃഷി ഓഫീസർ സുരേന്ദ്രൻ. എം.പി, ജില്ലാ സാക്ഷരതാ മിഷൻ കോഡിനേറ്റർ ശാസ്താ പ്രസാദ്‌. പി.വി, ആയിഷ ബീവി, സൂപ്രണ്ട്, ഗവ:വയോജന മന്ദിരം & പ്രതിക്ഷാ ഭവൻ, സൈനബ, സൂപ്രണ്ട്, ചിൽഡ്രൻസ് ഹോം, തവനൂർ, പ്രീത, ആർ, സൂപ്രണ്ട്, ഗവ. മഹിളാ മന്ദിരം, തവനൂർ,ജയിൽ മെഡിക്കൽ ഓഫിസർ ഡോ:അബ്ദുള്ള യൂനസ് എന്നിവർ ആശംസ അറിയിച്ചു. ജയിൽ വെൽഫെയർ ഓഫീസർ ശ്രീ ഹനീഫ സി,നന്ദി പ്രകാശിപ്പിച്ചു. അന്തേവാസികളുടെ ക്ഷേമം ലക്ഷ്യമാക്കി അവരുടെ മാനസിക സമ്മർദ്ദം കുറക്കുക, മാനസികോല്ലാസം വർദ്ധിപ്പിക്കുക സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുക, ഉത്തമ പൗരന്മാരായി വാർത്തെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ മറ്റ് വിവിധ പരിവർത്തന പ്രക്രിയയോടൊപ്പം ജയിൽ ക്ഷേമദിനാഘോഷവും സർഗ്ഗവസന്തം പോലെ കൊണ്ടാടുന്നത്. വിവിധ കാലാ കായിക മത്സരങ്ങൾ, മറ്റ് വിവിധ പരിപാടികൾ തുടങ്ങി ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ആഘോഷം ഈ മാസം 22-ാം തിയതിയോടെ സമാപിക്കുന്നതാണ്..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button