CHANGARAMKULAMLocal news
കടവല്ലൂരിൽ നിന്നും മൂന്ന് മാസം വളർച്ചയെത്തിയ കഞ്ചാവ് ചെടി കണ്ടെത്തി
കടവല്ലൂരിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി.കടവല്ലൂർ വടക്കുമുറി പാലത്തിന് സമീപത്ത് നിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.കുന്നംകുളം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി. എ സജീഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ എക്സൈസ് സംഘം കഞ്ചാവ് ചെടി കണ്ടെത്തുകയായിരുന്നു മൂന്നു മാസത്തോളം വളർച്ച വന്ന കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്.പ്രെവെൻറ്റീവ് ഓഫീസർ എ.സി ജോസഫ്, ഗ്രേഡ് പ്രെവെൻറ്റീവ് ഓഫീസർ ഫൽഗുനൻ, സി. ഇ.ഒ ജയേഷ് എൻ.എൻ,ഡ്രൈവർ സുഭാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്