Local newsPERUMPADAPP

നോളജ് ജോബ് ഓറിയന്റേഷനും കരിയർ ക്ലിനിക്കും സംഘടിപ്പിച്ചു

പെരുമ്പടപ്പ്: സംസ്ഥാന സർക്കാരിന്റെ കേരള നോളജ് മിഷന്റെ നേതൃത്വത്തിൽ പെരുമ്പടപ്പ് ബ്ലോക്കിൽ നോളജ് ജോബ് ഓറിയന്റേഷനും കരിയർ ക്ലിനിക്കും സംഘടിപ്പിച്ചു. ആലങ്കോട് പഞ്ചായത്തിലെ ചീയനൂർ ഗവ. എൽ പി സ്‌കൂളിൽ നടന്ന പരിപാടി പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു ഉദ്ഘാടനം ചെയ്തു.
ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷഹീർ അധ്യക്ഷനായി.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി. രാംദാസ്, ആലങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രബിത, കേരള നോളജ് എക്കണോമി മിഷൻ റീജിയണൽ പ്രോഗ്രാം മാനേജർ സുമി, ജില്ലാ പ്രോഗ്രാം മാനേജർ സി.ടി നൗഫൽ, കമ്മ്യൂണിറ്റി അംബാസിഡർമാരായ ഉഷ, സുമിത
കരിയർ ക്ലാസുകൾ നോളജ് മിഷന്റെ പ്രതിനിധികളായ സുമ ദേവി, പാർവതി, അലീമ, സിബി, നസീമുദീൻ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button