MALAPPURAM

മലപ്പുറം വെസ്റ്റ് എൻ എസ്‌ എസ്‌ പ്രീ ക്യാമ്പ് ഓറിയൻ്റേഷൻ നടന്നു

നാഷണൽ സർവ്വീസ് സ്കീം മലപ്പുറം വെസ്റ്റ് ജില്ലയിലെ കുറ്റിപ്പുറം വളാഞ്ചേരി പൊന്നാനി ക്ലസ്റ്ററുകളിൽ നിന്നുള്ള എൻഎസ്എസ് വളണ്ടിയർമ്മാർക്കുള്ള ഏക ദിന പരിശീലനം കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർ സെക്കണ്ടറി ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. ഐഡിയൽ പ്രിൻസിപ്പാൾ സെന്തിൽ കുമാരൻ ഉത്ഘാടനം ചെയ്തു. ഡിസംബർ 26 ന് ആരംഭിക്കുന്ന സ്പതദിന ക്യാമ്പിൻ്റെ വിജയകരമായ നടത്തിപ്പിന് വളണ്ടിയർ ന്മാരെ സജ്ജരാക്കുക എന്നതാണ് ക്യാമ്പിൻ്റെ ഉദ്ദേശം . നാഷണൽ സർവ്വീസ് സ്കീം മലപ്പുറം വെസ്റ്റ് ജില്ല പ്രോഗാം കോഡിനേറ്റർ ശ്രീ. രാജ്മോഹൻ അദ്ധ്യക്ഷത വഹിച്ചു. ക്ലസ്റ്റർ കൺവീനർന്മാരായ പി സിമി, ഷാഹിന എം വി, കെ അബ്ദുസലാം, എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർമാരായ രസിത കാവുങ്ങൽ, അജ്മൽ ഫായിസ്, വളണ്ടിയർമാരായ അർജുൻകൃഷ്ണ, കാർത്തിക് ശങ്കർ, മുഹമ്മദ്‌ ഷെസിൻ, റെന കെ എം, ഫാത്തിമ പി, ദേവി ചന്ദന എന്നിവർ പ്രസംഗിച്ചു.


   

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button