CHANGARAMKULAM
മലപ്പുറം ജില്ലാ പ്രഥമ വുഷു ഒളിമ്പിക്സ്സിൽ രണ്ട് ഗോൾഡ് അടക്കം മൂന്ന് മെഡലുകൾ നേടി ആര്യ എസ് സുരേഷ്.
ചങ്ങരംകുളം:മലപ്പുറം ജില്ലാ പ്രഥമ വുഷു ഒളിമ്പിക്സ്സിൽ രണ്ട് ഗോൾഡ് മെഡലുകളും ഒരു സിൽവർ മെഡലും നേടി ആര്യ എസ് സുരേഷ്.ജനുവരി 17 തിങ്കളാഴ്ച മലപ്പുറം സ്പോട്സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മലപ്പുറം ജില്ലാ പ്രഥമ വുഷു ഒളിമ്പിക്സ്സിൽ തവ ലു വിഭാഗത്തിൽ സീനിയർ ജിയാൻഷു, ഗ്രൂപ്പ് ഈവന്റ് എന്നിവയിൽ ഗോൾഡ് മെഡലും ചാനിൽ സിൽവർ മെഡലും അടക്കം മൂന്ന് മെഡലുകൾ നേടിയാണ് ആര്യ എസ് സുരേഷ് ചാമ്പ്യൻഷിപ്പിലെ താരമായത്.