CHANGARAMKULAM

കൊരട്ടിക്കരയിൽ കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് അപകടം തൃത്താല ഞാങ്ങാട്ടിരി സ്വദേശിയായ യുവാവ് മരിച്ചു

പെരുമ്പിലവ്:കൊരട്ടിക്കരയിൽ കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ തൃത്താല സ്വദേശിയായ യുവാവ് മരിച്ചു.കാർ ഓടിച്ചിരുന്ന തൃത്താല ഞാങ്ങാട്ടിരി തെക്കേതിൽ ഉസ്മാൻ ഹാജിയുടെ മകൻ മുഹമ്മദ് ഷാഫിയാണ് (26) മരിച്ചത്. കൊരട്ടിക്കര പള്ളിയ്ക്ക് സമീപം ഇന്നലെ വൈകീട്ട് 5 മണിയോടെയാണ് അപകടം.കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. കാർ വെട്ടിപൊളിച്ചാണ് ഷാഫിയെ പുറത്തെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button