KERALA

ഘടകപൂരങ്ങളില്‍ ആളുകള്‍ക്ക് നിയന്ത്രണമില്ല: തൃശൂര്‍ പൂരത്തിന് കൂടുതല്‍ ഇളവുകള്‍

തൃശൂര്‍: തൃശൂര്‍ പൂരത്തിന് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനമായി.ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഘടകപൂരങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിന് പരിധി ഏര്‍പ്പെടുത്തിയത് ഒഴിവാക്കാനാണ് തീരുമാനമായത്. ആര്‍ടിപിസിആര്‍ നടത്തിയവര്‍ക്കും കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കും ഘടകപൂരങ്ങളില്‍ പങ്കെടുക്കാം.
നേരത്തെ ഘടകപൂരകങ്ങളില്‍ 50 പേര്‍ക്ക് മാത്രം പ്രവേശനമെന്ന് നിജപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഘടകപൂരകങ്ങളുടെ ഭാരവാഹികള്‍ ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് നിബന്ധന എടുത്തുമാറ്റിയത്.
ആര്‍ടി-പിസിആര്‍ ടെസ്റ്റ് നടത്തുക, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുക, പാസെടുക്കുക എന്നീ നിലവിലുള്ള മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ എത്രപേര്‍ക്ക് വേണമെങ്കിലും ഘടകപൂരങ്ങളില്‍ പങ്കെടുക്കാം എന്ന് തീരുമാനമായത്. എട്ട് ഘടകപൂരങ്ങളാണ് ഉള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button