CHANGARAMKULAMLocal news

പ്രിയദർശിനി കൂട്ടായ്മയുടെ നേതൃത്വത്തിൽ പുതിയ റോഡ് യാഥാർത്ഥ്യമായി

ചങ്ങരംകുളം:പ്രിയദർശിനി മൂക്കുതലയുടെ സ്വപ്ന പദ്ധതിയായി നിർമാണം പൂർത്തിയാക്കിയ പുതിയ റോഡ് പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു.മൂക്കുതല മൂച്ചിക്കൽ പാലങ്ങപാടത്ത് നിന്നും ചട്ടിക്കൽ ഏരിയയിലേക്കും,ചേലക്കടവിലേക്കും,മൂച്ചിക്കലിലേക്കും ബന്ധിക്കുന്ന രൂപത്തിലാണ് പ്രിയദർശിനി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പുതിയ റോഡ് യാഥാർത്ഥ്യമായത്.വിരളിപ്പുറത്ത് അബൂബക്കർ റോഡിനായി വിട്ട് നൽകിയ സ്ഥലത്ത് വാർഡ് മെമ്പർ ഫയാസിന്റെ ഇടപെടലിലൂടെയാണ് റോഡ് യാഥാർത്ഥ്യമായത്.സ്കൂളും അങ്കണവാടിയും മദ്രസയും ആരാധനാലയവും,ഒരുപാട് വീടുകളും നിലനിൽക്കുന്ന ഈ പ്രദേശത്ത്  ഹോസ്പിറ്റൽ കേസുകൾക്ക് ഉൾപ്പെടെ  യാത്ര സുഖമമാകുവാൻ ഈറോഡ് വളരെ അത്യാവശ്യമായിരുന്നു.സ്ഥലം വിട്ടു നിൽക്കാൻ സ്ഥലം ഉടമ തയ്യാറായിട്ടും അത് യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടി  പഞ്ചായത്തിൽ നിന്ന് ന്യായമായി കിട്ടേണ്ട ഫണ്ട് പോലും ലഭിക്കാതെ വന്നപ്പോഴാണ് മെമ്പർ ഫയാസിന്റെ നേതൃത്വത്തിൽ പ്രിയദർശിനി പ്രവർത്തകർ അത് ഏറ്റെടുത്തത്.വാർഡ് മെമ്പർ കെ ഫയാസ് അധ്യക്ഷത വഹിച്ച ചടങ്ങ് വി അബൂബക്കർ ഉദ്ഘാടനം ചെയ്തു.കെ. വി വീരാവു സ്വാഗതം പറഞ്ഞു.രാഗി രമേശ്, വി നവാസ്, കെ എച്ച് ബിരാൻകുട്ടി, കെ സി അനീഷ്, അബ്ദുൽ ഖഫൂർ ടി വി, റാഷിദ് വി. എം എന്നിവർ ആശംസകൾ നേർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button