CHANGARAMKULAMLocal news
“മത നിരപേക്ഷ ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ” സെമിനാർ സംഘടിപ്പിച്ചു
എടപ്പാൾ: സിപിഐ എം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി
മത നിരപേക്ഷ ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
ചങ്ങരംകുളം ഷൈൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപടി പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിപിഐഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായുള്ള ഏരിയ സമ്മേളത്തിന്റെ ഭാഗമായി നടന്ന സെമിനാറിൽ ആഗോളീകരണത്തെ മൂന്ന് പതിറ്റാണ്ടുകൾ എന്നതിൽ കെ ടി കുഞ്ഞിക്കണ്ണനും ദേശീയതയും മതനിരപേക്ഷതയും എന്ന വിഷയത്തിൽ ഡോക്ടർ അനിൽ ചേലാമ്പ്രയും കേരളീയ നവോത്ഥാന ചിന്തകൾ എന്ന വിഷയത്തിൽ ആലങ്കോട് ലീലാകൃഷ്ണൻ സംസാരിച്ചു. മോഡറേറ്റർ പി ജ്യോതിബാസ് മോഡറേറ്ററായിരുന്നു. ടി സത്യൻ, എം മുസ്തഫ, സി രാമകൃഷ്ണൻ,പി വിജയൻ, വി വി കുഞ്ഞുമുഹമ്മദ്,കെ വി ഷഹീർ, മിസിരിയ സൈഫുദ്ധീൻ തുടങ്ങിയവർ സംബന്ധിച്ചു. ഡോക്ടർ മോഹനകൃഷ്ണൻ സ്വാഗതവും എൻ ഉണ്ണി നന്ദിയും പറഞ്ഞു.