തിരൂർ

മത്സ്യതൊഴിലാളികൾ സായാഹ്ന സദസ് നടത്തി

തിരൂർ :കടൽമണൽ ഖനനത്തിനെതിരെയും മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതിനെതിരെയും മത്സ്യതൊഴിലാളികൾ കൂട്ടായിയിൽ സായാഹ്ന സദസ് സംഘടിപ്പിച്ചു. എ.ഐ.ടി.യു.സി മത്സ്യതൊഴിലാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടന്ന സദസ്സ് എ.കെ. ജബ്ബാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹുസൈൻ ഇസ്പാടത്ത് അധ്യക്ഷത വഹിച്ചു.

മോഹനൻ മംഗലം, പി.പി. മുജീബ് റഹ്മാൻ, സുബൈർ പരപ്പനങ്ങാടി, എ. സിദ്ദീഖ്, സി.പി. സൈനുദ്ദീൻ, ശ്രീനിവാസൻ ചേന്നര, അബ്ദുറഹിമാൻ പറവണ്ണ, ബാബു കൂട്ടായി, അബ്ദുറസാഖ് പരപ്പനങ്ങാടി, അബ്ദുള്ളക്കുട്ടി മരക്കടവ്, അബ്ദു കാവിലക്കാട്, ബാബു പാലപ്പെട്ടി എന്നിവർ സംസാരിച്ചു.

കേന്ദ്രസർക്കാരിന്റെ പുതിയ മത്സ്യനയങ്ങൾ പരമ്പരാഗത മത്സ്യതൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടുന്നുവെന്ന് സദസ്സ് ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button