MALAPPURAM


മഞ്ചേരി സെൻട്രൽ ജങ്ഷനി ൽ റോഡ് തകർച്ച; കടലാസു തോണി ഇറക്കി പ്രതിഷേധം

മഞ്ചേരി: മഴക്കാലമായതോടെ മഞ്ചേരി സെൻട്ര ൽ ജങ്ഷനിൽ റോഡ് വീണ്ടും തകർന്നു. കോഴി ക്കോട് റോഡിലേക്കും നിലമ്പൂർ റോഡിലേക്കും പ്രവേശിക്കുന്നിടത്താണ് വലിയ കുഴികൾ രൂപ പ്പെട്ടത്. ഇതോടെ ഗതാഗതം ദുഷ്കരമായി. കുഴി കളിൽ ചാടി വാഹനങ്ങൾ പതുക്കെ കടന്നുപോ കുമ്പോൾ വലിയ ഗതാഗതക്കുരുക്കും അനുഭവ പ്പെടുന്നു. കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്ന തോടെ കാൽനടക്കാർക്കും പ്രയാസം സൃഷ്ടിക്കു ന്നു. വാഹനങ്ങൾ കടന്നുപോകുമ്പോൾ ചളിവെ ള്ളം തെറിക്കുന്ന സ്ഥിതിയാണ്.

ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കു ന്നതിന് റോഡ് കീറിയതോടെയാണ് റോഡ് തകർ ന്നത്. ഏറെ നാളത്തെ പ്രതിഷേധത്തിനൊടുവി ൽ അറ്റകുറ്റപ്പണി നടത്തിയെങ്കിലും വീണ്ടും കുഴി കൾ രൂപപ്പെട്ടു. കുഴികളിൽ വെള്ളം കെട്ടിനിൽ ക്കുന്നതിനാൽ അപകടങ്ങൾ നിത്യസംഭവമാണ്. റോഡ് തകർച്ച പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.ടി.യു.സി ജേക്കബ് മഞ്ചേരി മണ്ഡലം ഭാരവാ ഹികൾ സെൻട്രൽ ജങ്ഷനിൽ പ്രതീകാത്മകമാ യി കടലാസുതോണി ഇറക്കി പ്രതിഷേധിച്ചു.

ജില്ല പ്രസിഡന്റ് അക്ബർ മിനായി ഉദ്ഘാടനം ചെയ്ത. മണ്ഡലം പ്രസിഡന്റ് പി.സി. ഷബീർ അ ധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ബി നോയ് പയ്യനാട്, നാസർ പുല്ലാര, റഷീദ് എലമ്പ്ര, നജീബ് തടപ്പറമ്പ്, സി.എം. അലി, മുനീർ ആലുക്ക ൽ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button