EDAPPAL

കപ്പൂർ ചേക്കോട് സ്കൂൾ വാഹനം പാടത്തേക്ക് മറിഞ്ഞു. വൻ ദുരന്തം ഒഴിവായി

കപ്പൂർ പഞ്ചായത്തിലെ ചേക്കോട് സ്കൈലാബിൽ സ്കൂൾ ബസ് പാടത്തേക്ക് ചെരിഞ്ഞു വൻ അപകടം ഒഴിവായി. സ്കൂൾ കുട്ടികളുമായി വരുമ്പോഴാണ് അപകടം സംഭവിച്ചത് . ഡ്രൈവർ നാട്ടുകാരുടെ സഹായത്തോടെ ബസ്സ് വലിച്ചു കയറ്റി . റോഡിന്റെ വീതികുറഞ്ഞ ഭാഗത്തിലൂടെ വാഹനം പോകുമ്പോൾ ബസ്സിന്റെ പിറകു വശത്തെ ടയർ മണ്ണിടിഞ്ഞതിനെ തുടർന്ന് കുടുങ്ങിയതാണ് അപകടത്തിന് കാരണം . ഇവിടെ വളരെ വീതി കുറഞ്ഞ റോഡായതിനാൽ വലിയ വാഹനങ്ങൾക്ക് കടന്ന് പോകാൻ പ്രയാസമാണ് .കപൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി . എംഎം ജൂനിയർ ബേസിക് സ്കൂളിന്റെ വാഹനമാണ് അപകടത്തിൽ പെട്ടത് . ആർക്കും പരിക്കില്ല .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button