CHANGARAMKULAM

114 ലോകരാജ്യങ്ങൾ പങ്കെടുത്ത ഹൃസ്വ
ചിത്രമത്സരത്തിൽ ചങ്ങരംകുളം സ്വദേശിയുടെ ചിത്രത്തിന് ഒന്നാം സ്ഥാനം.

ചങ്ങരംകുളം:114 ലോകരാജ്യങ്ങൾ പങ്കെടുത്ത ഹൃസ്വ ചിത്രമത്സരത്തിൽ ചങ്ങരംകുളം സ്വദേശിക്ക് ഒന്നാം സ്ഥാനം.ചങ്ങരംകുളം പവിട്ടപ്പുറം സ്വദേശിയായ വിശ്വജിത് വിനോദ് സംവിധാനം നിർവ്വഹിച്ച ചിത്രമാണ് ഒന്നാം സ്ഥാനം നേടിയത്.ആസ്ട്രേലിയയിലെ പ്രശസ്ത ഓഡിയോ വീഡിയോ നിർമ്മാതാക്കളായ റോഡ് കമ്പനി നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ഹൃസ്വ ചിത്ര മത്സരമായ മൈറോഡ്റിൽ 2021ൽ ജനപ്രിയ വിഭാഗത്തിലാണ് വിശ്വജിത് വിനോദ് സംവിധാനം ചെയ്ത ദി സ്റ്റേജ് എന്ന മൂന്നു മിനിറ്റ് ദൈർഗ്യമുള്ള ഹൃസ്വ ചിത്രം ഒന്നാം സ്ഥാനം നേടിയത്.10000 മുഎസ് ഡോളറാണ് സമ്മാനമായി ലഭിക്കുക.കോവിഡ് കാലത്തെ കലാകാരൻമാരുടെ ദുരിതമാണ് സിനിമ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button