EDAPPAL
ബി ആർ സി യുടെ നേതൃത്വത്തിൽ അധ്യാപകർക്കായി ഉല്ലാസ ഗണിതം പരിശീലന പരിപാടി നടത്തി
കപൂർ:തൃത്താല ബി ആർ സി യുടെ നേതൃത്തത്തിൽ കപൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ അദ്ധ്യപകർക്ക് രണ്ടാം ക്ലാസ്സ് ഉല്ലാസ ഗണിത പരിശീലന പരിപാടി കുമരനല്ലൂർ ഹയർ സെക്കന്ററി സ്കൂളിൽ നടന്നു.പരിശീലന പരിപാടി കപൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ ടീച്ചർ മുഖ്യാതിഥിയായി,ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ പ്രധാന അദ്ധ്യാപിക സുനിത ടീച്ചർ ആശംസകൾ അർപ്പിച്ചു.BRC കോർഡിനേറ്റർ സിജിൽ സ്വാഗതം പറഞ്ഞു. പ്രജീഷ നന്ദി പറഞ്ഞു.