CHANGARAMKULAMLocal news

കോക്കൂർ അൽ ഫിത്‌റ ഖുർആൻ പ്രീ സ്കൂൾ വാർഷികത്തിന് തുടകമായി

ചങ്ങരംകുളം: കോക്കൂർ അൽ ഫിത്‌റ ഖുർആൻ പ്രീ സ്കൂൾ വാർഷികത്തിന് തുടകമായി. ജില്ലാ പഞ്ചായത്ത്‌ മെംബർ ആരിഫ നാസർ ഉദ്ഘാടനം നിർവഹിച്ചു.പി പി അഷ്‌റഫ്‌ അദ്ധ്യക്ഷത വഹിച്ചു.ഇസ്‌ലാമിക മൂല്യങ്ങൾ പാലിച്ച് സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും അക്കാദമിക് മികവ് നൽകുക,ഇസ്‌ലാമിക തത്ത്വത്തെ അടിസ്ഥാനമാക്കി ആജീവനാന്ത പഠന മനോഭാവം വളർത്തിയെടുക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് മികച്ച കഴിവുകളും നേതൃത്വ നൈപുണ്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച സ്ഥാപനമാണ് അൽ ഫിത്‌റ.വി കെ അയിഷ, കെ വി ഹസൻ മാസ്റ്റർ,പി പി ഖാലിദ്‌,അബ്ദുല്ലത്തീഫ്‌ മദനി,പി എം നൂറുദ്ധീൻ, എം ഫസീല,പി ഐ റാഫിദ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button