Local newsPONNANI

കടപ്പുറത്ത് ഉൽസവമായി ചെമ്മീൻ ചാകര

വ​റു​തി​ക്കി​ടെ പ്ര​തീ​ക്ഷ​യോ​ടെ ക​ട​ലി​ലി​റ​ങ്ങി​യ മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ള്‍​ക്ക് തി​രി​ച്ച​ടി​യാ​യി കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പ്​ എ​ത്തി​യ​തോ​ടെ ബോ​ട്ടു​ക​ളെ​ല്ലാം വ്യാ​ഴാ​ഴ്ച രാ​വി​ലെ​ത്ത​ന്നെ ക​ര​ക്ക​ണ​ഞ്ഞു. ഇ​ന്‍​ബോ​ര്‍​ഡ്, ഔ​ട്ട് ബോ​ര്‍​ഡ് വ​ള്ള​ങ്ങ​ളെ​ല്ലാം ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ ക​ര​ക്കെ​ത്തി​യി​രു​ന്നു.

ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ക​യാ​യി​രു​ന്ന ബോ​ട്ടു​ക​ളെ​ല്ലാം ഫി​ഷ​റീ​സി​െന്‍റ നി​ര്‍​ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ്​ ഹാ​ര്‍​ബ​റി​ലെ​ത്തി​യ​ത്. മി​ക്ക ബോ​ട്ടു​ക​ള്‍​ക്കും യ​ഥേ​ഷ്​​ടം ചെ​മ്മീ​നും കി​ളി​മീ​നും അ​യ​ല​യും ല​ഭി​ച്ചു. ചെ​മ്മീ​ന്‍ കൊ​ട്ട​ക്ക് 3000 രൂ​പ നി​ര​ക്കി​ലാ​ണ് വി​റ്റ​ഴി​ച്ച​ത്.

മ​ത്തി കി​ലോ​ക്ക് 300 രൂ​പ​യും കി​ളി​മീ​ന് 280 രൂ​പ​യു​മാ​യി​രു​ന്നു പ്രാ​ദേ​ശി​ക മാ​ര്‍​ക്ക​റ്റു​ക​ളി​ലെ വി​ല. മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​ക്ക് ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കി​യ​തി​െന്‍റ ഭാ​ഗ​മാ​യി ക​ട​ലി​ലി​റ​ങ്ങി​യ ദി​വ​സം ത​ന്നെ കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പും എ​ത്തി. തു​ട​ര്‍​ച്ച​യാ​യി മൂ​ന്ന് ദി​വ​സം ക​ട​ലി​ലി​റ​ങ്ങ​രു​തെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

മു​ന്ന​റി​യി​പ്പ് അ​വ​സാ​നി​ച്ചാ​ല്‍ ക​ട​ലി​ലി​റ​ങ്ങു​ന്ന​വ​ര്‍​ക്കും ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഫി​ഷ​റീ​സ് വ​കു​പ്പ് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. കോ​വി​ഡിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​ള്‍​ക്കൂ​ട്ടം ഒ​ഴി​വാ​ക്കാ​നാ​യി ഹാ​ര്‍​ബ​റി​ല്‍ ലേ​ല ന​ട​പ​ടി​ക​ള്‍ അ​നു​വ​ദി​ക്കി​ല്ല. മ​ത്സ്യ​ഫെ​ഡ് നി​ശ്ച​യി​ക്കു​ന്ന വി​ല​ക്ക​നു​സ​രി​ച്ച്‌ വി​പ​ണ​നം ന​ട​ത്താ​നാ​ണ് അ​നു​മ​തി. കൂ​ടാ​തെ ഫി​ഷ​റീ​സ് വ​കു​പ്പ് ന​ല്‍​കു​ന്ന പാ​സ് ല​ഭി​ക്കു​ന്ന​വ​ര്‍​ക്ക് മാ​ത്ര​മേ ഹാ​ര്‍​ബ​റി​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ.

നി​യ​മ ലം​ഘ​നം ത​ട​യാ​ന്‍ ശ​ക്ത​മാ​യ പൊ​ലീ​സ് സം​വി​ധാ​ന​വും ഹാ​ര്‍​ബ​റു​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എം. ​ചി​ത്ര പ​റ​ഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button