KERALA

ഫോൺ വിളിക്കിടെ ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി; അരുവിക്കരയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം: അരുവിക്കര മുണ്ടേലയിൽ യുവാവ് ഊഞ്ഞാൽ കയർ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിൽ. മുണ്ടേല -മാവുകോണം -തടത്തരിക്കത്ത് പുത്തൻ വീട്ടിൽ സിന്ധു കുമാർ എന്ന് വിളിക്കുന്ന അഭിലാഷ് ( 27 ) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെയാണ് വീട്ടുകാർ യുവാവിനെ മരിച്ച നിലയിൽ കാണുന്നത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ഊഞ്ഞാലിൽ ഇരുന്ന് ഫോൺ വിളിക്കുന്നത് വീട്ടുകാർ കണ്ടിരുന്നു. വീട്ടിൽ സഹോദരിയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്.സിന്ധുകുമാർ മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നാണ് വിവരങ്ങൾ. കേബിൾ ടിവി ജീവനക്കാരനാണ്. സംഭവത്തിൽ അരുവിക്കര പോലീസ് കേസ് എടുത്തു. ഊഞ്ഞാലിൽ ആടിക്കൊണ്ട് ഇരിക്കവേ അബദ്ധത്തിൽ കയർ കുരുങ്ങി മരണപ്പെട്ടിരിക്കാനാണ് സാധ്യതയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button