EDAPPAL

പ്ലസ് വൺ കുട്ടികളുടെ പ്രവേശനോത്സവവും,പ്ലസ് ടു കുട്ടികൾക്ക് അനുമോദനവും സംഘടിപ്പിച്ചു.

എടപ്പാൾ : ഗവ ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ കുട്ടികളുടെ പ്രവേശനോത്സവവും, ഉന്നത വിജയം നേടിയ പ്ലസ് ടു കുട്ടികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. പി ടി എ പ്രസിഡണ്ട് രാമചന്ദ്രൻ അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ പി പി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ്ജ് സാഹിദ ടീച്ചർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ സുകുമാരൻ ഇ എസ് , പി ടി എ വൈസ് പ്രസിഡൻ്റ് സലാം പോത്തനൂർ, HM റിയാസ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഹുമാനിറ്റീസ് കുട്ടികളുടെ പ്രവേശനോത്സവവും സമ്മാന ദാനവും വട്ടം കുളം പഞ്ചായത്ത് പ്രസിഡൻ്റ് എം എ നവാബ് നിർവഹിച്ചു. പി ടി എ വൈസ് പ്രസിഡൻ്റ് നിഷ രാജീവ്, മദർ പി ടി എ ബിന്ദു ആശിഷ് , SMC എക്സിക്യൂട്ടീവ് അംഗം ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കേരള ഗവൺമെൻ്റ് പരിപാടിയായ “താങ്ങായ് തണലായ് ” എന്ന വിഷയത്തിൽ ശ്രീമതി ഷിമി കെ പി എസ് ക്ലാസ്സുകൾ എടുത്തു. ” കൂടെയുണ്ട് കരുത്തേകാൻ എന്ന വിഷയത്തിൽ NSS പ്രോഗ്രാം ഓഫീസർ പ്രിനേഷ് സി വി ക്ലാസ്സ് എടുത്തു. നിയമങ്ങൾ പരിസര ശുചിത്വം എന്ന വിഷയത്തിൽ ശ്രീ ജയൻ നീലേശ്വരം ക്ലാസ് എടുത്തു. രക്ഷിതാക്കൾ അറിയേണ്ട നിയമങ്ങൾ എന്ന വിഷയത്തിൽ ശ്രീ വിനോദ് മാസ്റ്റർ ക്ലാസ്സ് എടുത്തു. റാഗിംങ്ങ് കുട്ടികൾ അറിയേണ്ടത് ഈ വിഷയത്തിൽ ഡോ: സയ്യാഫ് അമീൻ ക്ലാസ്സ് എടുത്തു. സ്കൂൾ പഞ്ചവാദ്യ ടീമിൻ്റെ പഞ്ചവാദ്യത്തോടെയും മൂന്ന് ഇനങ്ങളിൽ സംസ്ഥാന യുവജനോത്സവത്തിൽ പങ്കെടുത്ത ഗോപിക യുടെയും പരിപാടികൾ ചടങ്ങിന് മോഡി കൂട്ടി. പൂർവ്വ വിദ്യാർത്ഥികളായ കാർത്തിക സുരേഷ്, നന്ദന കെ വി എന്നിവർ ഹ്യൂമാനിറ്റീസ് വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ സ്പീച്ച് നൽകി. സ്റ്റാഫ് സെക്രട്ടറി ഷാജി ജോൺ പരിപാടികൾക്ക് നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button