പ്രവാസ സാന്ദ്രതയിൽ കേരളം ഒന്നാമത് നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ.
ചങ്ങരംകുളം: പ്രവാസ സാന്ദ്രത കൊണ്ട് ലോകത്ത് നിറഞ്ഞു നിൽക്കുന്ന നാടാണ് കേരളമെന്ന് നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ.സി പി ഐ എം പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തൃത്താല ഏരിയാ കമ്മറ്റി പടിഞ്ഞാറങ്ങാടി സാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രവാസികളും, കേരള വികസനവും എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.എല്ലാവരും എപ്പോഴും പറയുന്നതാണ് നമുക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഘടകമാണ് പ്രവാസികൾ എന്നത് എന്നാൽ പ്രവാസം എന്നത് നമ്മുടെ അവസാനത്തെ ഒരു ലക്ഷ്യമല്ല.മലയാളികളുടെ പ്രവാസ ജീവിതം എന്നത് മറ്റുള്ളവരിൽ നിന്നും ഏറെ വ്യത്യസ്തമാണ്. അവർ ലോകത്തിന്റെ ഏത് പ്രദേശത്താണെങ്കിലും അവരുടെ ചുറ്റുപാടിലുമുള്ളവരുടെ ജീവിത പ്രയാസങ്ങളിലും ഇടപ്പെടാൻ മടി കാണിക്കാറില്ലെന്നും ലോക കേരളസഭ പ്രവാസികളുടെ പ്രാധാന്യത്തെ സർക്കാർ ഗൗരവത്തിൽ കാണുന്നുണ്ടെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു. ജില്ലാ സെക്രട്ടേറിയേറ്റംഗം പി മമ്മിക്കുട്ടി എം എൽ എ അധ്യക്ഷനായി. സംസ്ഥാന കമ്മറ്റിയംഗം എം ചന്ദ്രൻ ജില്ലാ സെക്രട്ടേറിയേറ്റംഗം വി കെ ചന്ദ്രൻ ,ജില്ലാ കമ്മറ്റിയംഗം പി എൻ മോഹനൻ, ഏരിയാ സെക്രട്ടറി ടി പി മുഹമ്മദ്, കെ വി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു