KERALA

പ്രണയം നടിച്ച് പീഡനം;ചടയമംഗലത്ത് യുവാവ് പിടിയില്‍

കൊല്ലം:ചടയമംഗലത്ത് പ്രണയം നടിച്ചു പെൺകുട്ടിയെ പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുവക്കൽ സ്വദേശി ഷംനാദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.പീഡനത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

22 വയസ്സുള്ള യുവതിയെ സോഷ്യൽ മീഡിയ വഴി പരിചയപെടുകയും പ്രണയം നടിച്ചു പ്രതി അടുപ്പത്തിലാവുകയും ചെയ്തു. ഷംനാദ് പെൺകുട്ടിയെ വീട്ടിൽ എത്തിച്ചു പീഡിപ്പിക്കുകയും പീഡനത്തിന്റെ ദൃശ്യം മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു. പീഡനത്തിന്റ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ വിവിധ സ്ഥലങ്ങളിൽ വെച്ച് വീണ്ടും പീഡിപ്പിക്കുകയായിരുന്നു.

ചടയമംഗലം സ്വദേശിയായ യുവതി പീഡനം സഹിക്കാതെ വന്നപ്പോൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചടയമംഗലം പോലീസ് ഷംനാദിനെ വീടിന്റെ സമീപത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button