BREAKING NEWScrimeLATEST NEWSLocal newsMALAPPURAMPUBLIC INFORMATIONSocialUPDATES
പോത്തുകല്ലില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പോലിസ് കസ്റ്റഡിയിലെടുത്തു
മലപ്പുറം: പോത്തുകല്‍ അപ്പന്‍കാപ്പ് നഗറില്‍ നിഷ(32)യെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സുരേഷിനെ പോലിസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവായ സുരേഷ് നിഷയെ അടിച്ചു കൊല്ലുകയായിരുന്നു. നേരത്തെ ഇരുവരും തമ്മില്‍ പല വിഷയളെ ചൊല്ലി വാക്കുതര്‍ക്കമുണ്ടായിരുന്നെന്നും ഇതിനെ ചൊല്ലി സുരേഷ് നിഷയെ പലതവണ മര്‍ദ്ദിക്കാറുണ്ടായിരുന്നെന്നും പോലിസിന് മൊഴി ലഭിച്ചിട്ടുണ്ട്.
സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലിസിന് ലഭിച്ച സൂചന. മൂന്നു ദിവസം മുന്‍പാണ് കൊലപാതകം നടന്നതെന്ന് പോലിസ് സംശയിക്കുന്നു. മേലെ മുണ്ടേരി നീര്‍പുഴയുടെ സമീപത്തുനിന്നാണ് നിഷയുടെ മൃതദേഹം കണ്ടെത്തിയത്. സുരേഷിനെ പോലിസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പോത്തുകല് പോലിസ് കേസില്‍ വിശദമായി അന്വേഷണം നടത്തിവരികയാണ്.