PONNANI

പൊന്നാനി സബ് ആര്‍.ടി ഓഫീസില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഏജന്റില്‍ നിന്ന് 15,200 രൂപ പിടിച്ചെടുത്തു.

പൊന്നാനി: സബ് ആര്‍ ടി ഓഫീസില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഏജന്റില്‍ നിന്ന് 15,200 രൂപ പിടിച്ചെടുത്തു. ശനിയാഴ്ച്ച വൈകീട്ടാണ് വിജിലന്‍സ് സംഘം ഓഫീസില്‍ പരിശോധന നടത്തിയത്. ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ ക്രമക്കേടുകളുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി. ആ ര്‍ ടി ഓഫീസുകളില്‍ നിന്നുള്ള സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കിയിട്ടും ഏജന്റുമാര്‍ ഇപ്പോഴും ഓഫീസിലെത്തുന്നുണ്ട്. മലപ്പുറം വിജിലന്‍സ് ഡി വൈ എസ് പി ഫിറോസും എം ഷഫീക്കിന്റെ നിര്‍ദേശ പ്രകാരം ഇന്‍സ്‌പെക്ടര്‍ എം ഗംഗാധരന്റെ നേതൃത്വത്തിലാണ് ഓഫീസില്‍ പരിശോധന നടത്തിയത്. എ എസ് ഐ മധുസൂധനന്‍ ,ഷിഹാബ് ,ദിനേഷ്,പ്രശോഭ്, രാജീവ് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button