KERALA

രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ്; വടക്കൻ കേരളം വിധിയെഴുതി തുടങ്ങി, ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിര


കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളാണ് ഇന്ന് വിധിയെഴുതുന്നത്. വൈകുന്നേരം ആറ് മണിയോടെ വോട്ടെടുപ്പ് അവസാനിക്കും

ആദ്യ ഘട്ടത്തിൽ തെക്കൻ കേരളത്തിലെ ഏഴ് ജില്ലകൾ വിധിയെഴുതിയിരുന്നു. ഇതോടെ, സംസ്ഥാനത്തെ 14 ജില്ലകളിലെയും തദ്ദേശ തിരഞ്ഞെടുപ്പ് പൂർത്തിയാകും. ആദ്യഘട്ടത്തിൽ വോട്ടിംഗ് യന്ത്രം തകരാറിലായ ആലപ്പുഴ മണ്ണഞ്ചേരി ഗവ. ഹൈസ്കൂൾ ബൂത്തിലെ റീപോളിംഗും ഇന്നാണ്. ശനിയാഴ്ചയാണ് വോട്ടെണ്ണൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button