PONNANI

പൊന്നാനി നിളയോര ഉല്ലാസ ബോട്ട് സർവിസിന് മാർഗനിർദേശങ്ങൾ വരുന്നു

പൊന്നാനി: അനുദിനം വർധിച്ചു വരുന്ന നിളയാര പാതയുടെ ടൂറിസം സാധ്യകളുടെ പശ്ചാത്ത ലത്തിൽ ബോട്ട് സർവിസുകൾ പ്രവർത്തിക്കുന്നതിന്റെ മാർഗ നിർദേശങ്ങളുമായി പൊന്നാനി നഗരസഭ. ഭാരതപ്പുഴയിൽ സർവ്വീസ് നടത്തുന്ന ഉല്ലാസ ബോട്ടുകളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് നഗരസഭാ ചെയർമാന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.

ഉല്ലാസ് ബോട്ടുകളിലെ സുരക്ഷാ സംവിധാനങ്ങളിലെ ആശങ്കയുടെ അടിസ്ഥാനത്തിൽ കൂടിയാണ് യോഗം ചേർന്നത്.
നഗരസഭ, പോർട്ട് ഡിപ്പാർ ട്ട്മെന്റ് , റവന്യു വകുപ്പ്, ഫയർ ആന്റ് റസ്ക്യൂ ഡിപ്പാർട്ട്മെന്റ്, പൊലിസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗമാണ് ചേർന്നത്.

  ഉല്ലാസ ബോട്ടുകളിൽ സഞ്ചാരികൾക്ക് ആവ ശ്യമായ ജീവൻരക്ഷാ സംവിധാനങ്ങൾ കർശനമായും ഏർ പ്പെടുത്തുവാൻ നിർദ്ദേശം നൽകാൻ യോഗത്തിൽ തീരുമാനിച്ചു.
നിളയോര പാതയിലെത്തു ന്ന സഞ്ചാരികൾ അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയും ന്ന പ്രവണത കർശനമായി നിരോധിക്കും.

  ടോയ്ലറ്റ് സംവിധാനം , ടൂറിസ്റ്റ് ഗൈഡൻസ് സെന്റർ എന്നിവ നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കാൻ പോർട്ട് വകുപ്പിനോട് ആവശ്യപ്പെട്ടു .

സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കടവുകളിൽ
ലൈഫ് ഗാർഡിനെ നിയോഗിക്കുവാൻ തീരുമാനിച്ചു. ബോട്ട് സർവ്വീസ് നടത്തുന്ന ഡ്രൈവർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് പരിശീലനം നൽകുന്നതിന് പോർട്ട് വകുപ്പിനെ ചുമതലപ്പെടുത്തി.
   ഉല്ലാസ ബോട്ട് ഉടമകളു ടെയും ബന്ധപ്പെട്ടവരുടേയും യോഗം വിളിച്ച് ചേർക്കുന്നതിനും തീരുമാനിച്ചു.

പൊന്നാനി നഗരസഭാ ചെ യർമാൻ ശിവദാസ് ആറ്റുപു റം അധ്യക്ഷത വഹിച്ച യോഗ ത്തിൽ നഗരസഭാ സെക്രട്ടറി എസ് . സജിറൂൻ , പോർട്ട് കൺ സർവേറ്റർ പ്രസാദ് വി.വി , ഡപ്യൂ ട്ടി തഹസിൽദാർ ടി.സുജിത്ത് , ഫയർ സ്റ്റേഷൻ പ്രതിനിധി ഫാ ഹിദ് എ.എം , പൊലിസ് പ്രതിനി ധി രാധിക തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button