Local newsPONNANI

പൊന്നാനി ചാവക്കാട് റൂട്ടില്‍ നടന്ന സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്കില്‍ ജനം വലഞ്ഞു

പൊ​ന്നാ​നി: ബ​സ് ജീ​വ​ന​ക്കാ​രെ ഒ​രു സം​ഘം മ​ർ​ദി​ച്ചെ​ന്നാ​രോ​പി​ച്ച് സ്വ​കാ​ര്യ​ബ​സു​ക​ൾ പൊ​ന്നാ​നി- ചാ​വ​ക്കാ​ട് റൂ​ട്ടി​ൽ മി​ന്ന​ൽ പ​ണി​മു​ട​ക്ക് ന​ട​ത്തി. ചാ​വ​ക്കാ​ട്-​പൊ​ന്നാ​നി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന അ​ൽ അ​മീ​ൻ ബ​സി​ലെ ക​ണ്ട​ക്ട​ർ വി​ദ്യാ​ർ​ഥി​നി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​രോ​പി​ച്ച് ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു സം​ഘ​മാ​ളു​ക​ൾ എ​ട​ക്ക​ഴി​യൂ​ർ നാ​ലാം​ക​ല്ലി​ൽ ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി ക​ണ്ട​ക്ട​ർ അ​ലി അ​ഷ്ക​റി​നെ മ​ർ​ദി​ച്ചി​രു​ന്നു.

അ​ക്ര​മം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും, വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി​യി​ൽ ക​ണ്ട​ക്ട​റു​ടെ പേ​രി​ലെ​ടു​ത്ത കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ബ​സ് സ​ർ​വീ​സ് നി​ർ​ത്തി​വെ​ച്ച് പ​ണി​മു​ട​ക്ക് ന​ട​ത്തി​യ​ത്. എ​ന്നാ​ൽ, മു​ന്ന​റി​യി​പ്പി​ല്ലാ​തെ ന​ട​ത്തി​യ പ​ണി​മു​ട​ക്കി​ൽ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി. പാ​ല​പ്പെ​ട്ടി, വെ​ളി​യ​ങ്കോ​ട്, ചാ​വ​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് പൊ​ന്നാ​നി​യി​ലെ സ്കൂ​ളു​ക​ളി​ലേ​ക്കെ​ത്തേ​ണ്ട വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ വ​ല​ഞ്ഞു. പ​ല​രും കി​ലോ​മീ​റ്റ​റു​ക​ളോ​ളം ന​ട​ന്നാ​ണ് വി​ദ്യാ​ല​യ​ങ്ങ​ളി​ലും തി​രി​ച്ച് വീ​ടു​ക​ളി​ലു​മെ​ത്തി​യ​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button