PONNANI

പൊന്നാനിയിൽ ഹിജ്റ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറിയ പെരുന്നാൾ ആഘോഷിച്ചു

പൊന്നാനി:ഹിജ്റ കമ്മിറ്റി ഓഫ് ഇന്ത്യ യുടെ നേതൃത്വത്തിൽ പൊന്നാനിയിൽ ചെറിയ പെരുന്നാൾ ആഘോഷിച്ചു.ഗോളശാസ്ത്ര കണക്കുകൾ പ്രകാരം ഉള്ള വിലനിർണയ അടിസ്ഥാനത്തിലാണ് ഹിജ്റ കമ്മിറ്റി പെരുന്നാൾ ആഘോഷം.തലശ്ശേരി, കുറ്റ്യാടി, അരീക്കോട്, വണ്ടൂർ, മലപ്പുറം, കൊണ്ടോട്ടി, തിരൂർ, പൊന്നാനി, ചന്ദ്രാപ്പിന്നി, ചാവക്കാട്, പാലക്കാട് പുതുനഗരം, തൃശൂർ, ആലുവ തുടങ്ങി.കേരളത്തിലെ വിവിധ പ്രദേശങ്ങളിലും ഞാറാഴ്ച ചെറിയ പെരുന്നാൾ നമസ്കാരവും ആഘോഷവും നടന്നു. ഹിജ്റ കമ്മിറ്റി സംസ്ഥാന വൈസ് പ്രസിഡണ്ട് ഹുസൈൻ ഷംസു പാലപ്പെട്ടി പൊന്നാനിയിൽ നേതൃത്വം നടത്തി. ശനി അമാവാസി അവസാനദിവസം ആയി കണക്കാക്കി കൊണ്ടാണ് ഞായറാഴ്ച ദിവസം പെരുന്നാൾ ആഘോഷിച്ചത്.കോഴിക്കോട് സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ ഈദ്ഗാഹിന് പി കെ കോയക്കുട്ടി ഫാറൂഖി നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button