PONNANI
പൊന്നാനിയിൽ മാരകായുധങ്ങളുമായി കാറിലെത്തിയ സംഘം ഓട്ടോ ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ചു
പൊന്നാനി: പൊന്നാനി കടവനാട് സ്വദേശിയും ചന്തപ്പടിയിലെ ഓട്ടോറിക്ഷാ ഡ്രൈവറുമായ കവളങ്ങാട്ട് നരേഷിനാണ് വെട്ടേറ്റത്. തടയാൻ ശ്രമിച്ച സുഹൃത്തും ഓട്ടോറിക്ഷ ഡ്രൈവറുമായ ബഷീറിനും പരിക്കേറ്റു
പൊന്നാനി ചന്തപ്പടി ഓട്ടോറിക്ഷാ സ്റ്റാൻറിൽ മാരകായുധങ്ങളുമായി കാറിലെത്തിയ സംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തലക്കും കൈക്കും പരിക്കേറ്റ നരേഷിനെ എടപ്പാൾ ആശുപത്രിയിലും, ബഷീറിനെ പൊന്നാനി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി നരേഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി,ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ല.ആക്രമണത്തിൽ പ്രതിഷേധിച്ച് പൊന്നാനിയിൽ ഇന്ന് ഓട്ടോ പണിമുടക്ക് പ്രഖ്യാപിച്ചു.