EDAPPAL
സമസ്ത പൊന്നാനി മേഖലപണ്ഡിത സംഗമം
എടപ്പാൾ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പൊന്നാനി മേഖലാ കമ്മിറ്റി പണ്ഡിത സംഗമം സംഘടിപ്പിച്ചു. അഗാധ ജ്ഞാനത്തിലൂടെ പ്രബോധന വഴികളിൽ അനേകം പേർക്ക് മാർഗ്ഗദർശികളായി വിട പറഞ്ഞുപോയ തട്ടാങ്കര കുട്ട്യാമു മുസ്‌ലിയാർ , പാനായിക്കുളം പുതിയാപ്പിള അബ്ദുറഹ്മാൻ മുസ്‌ലിയാർ എന്നിവരുടെ ചരിത്ര പഠനത്തിനു സമസ്ത കേന്ദ്ര മുശാവറ അംഗം പി എസ് കെ മൊയ്തു ബാഖവി മാടവന നേതൃത്വം നൽകി.മാണൂർ മനാറുൽ ഹുദയിൽ നടന്ന സംഗമം സമസ്ത ജില്ലാ മുശാവറ അംഗം എം ഹൈദർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. വി വി അബ്ദുറസാഖ് ഫൈസി അധ്യക്ഷത വഹിച്ചു.സയ്യിദ് സീതിക്കോയ തങ്ങൾ അൽ ബുഖാരി,അഷറഫ് ബാഖവി അയിരൂർ, യൂസുഫ് ബാഖവി മാറഞ്ചേരി, പി ഹസൻ അഹ്സനി, കെ അബ്ദുസ്സലാം സഅദി ,അബ്ദുൽ ജലീൽ അഹ്സനി, അലി സഅദി പൊന്നാനി സംബന്ധിച്ചു.