EDAPPALLocal news
പൊന്നാനിയിൽ കെട്ടിടം പൊളിക്കുന്നതിനിടെ അപകടം; മൂന്ന് പേർക്ക് പരുക്ക്
പൊന്നാനി: വെളിയങ്കോട്അയ്യോട്ടിച്ചിറയിൽ കെട്ടിടം പൊളിക്കുന്നതിനിടെ അപകടം മൂന്ന് പേർക്ക് പരുക്കേറ്റ് ഇടപ്പള്ളി – കുറ്റിപ്പുറം ദേശീയ പാത വികസനത്തിന്റെ ഭാഗമായി സ്വകാര്യ വ്യക്തിയുടെ കെട്ടിടം പൊളിക്കുന്നതിനിടെയാണ് രണ്ട് അതിഥി തൊഴിലാളികൾ ഉൾപ്പെടെ മൂന്നു പേർക്ക് പരുക്കേറ്റത്.
പൊന്നാനി വെളിയങ്കോട് അയ്യോട്ടിച്ചിറയിൽ തകർന്നു വീണ കെട്ടിടത്തിനുള്ളിൽ നിന്ന് തൊഴിലാളികളെ നാട്ടുകാർ രക്ഷപ്പെടുത്തുന്നു. ഫോട്ടോ – ഷാജി ചാപ്പയിൽ
വെളിയംകോട് പഞ്ചായത്ത് മുൻ മെമ്പർ ബാദുഷ ( 37), അതിഥി തൊഴിലാളികളായ ആലം(23), അലാവുദ്ദിൻ(19) എന്നിവർക്കാണ് പരുക്കേറ്റത്. കെട്ടിടത്തിന്റെ സ്ലാബിനടിയിൽ കുടുങ്ങി കിടക്കുകയായിരുന്ന തൊഴിലാളികളെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. ആരുടെയും പരുക്ക് ഗുരുതരമല്ല. രാവിലെ പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.