CHANGARAMKULAM

ചങ്ങരംകുളം വളയംകുളത്ത് പ്രവർത്തിക്കുന്ന ഫാബ് ക്ളിനിക്കിന്റെ ഷട്ടർ പൊളിച്ച് കവർച്ച 35000 രൂപയും മറ്റു സാമഗ്രികളും കവർന്നു.

ചങ്ങരംകുളം:വളയംകുളത്ത് പ്രവർത്തിക്കുന്ന ഫാബ് ക്ളിനിക്കിന്റെ ഷട്ടർ പൊളിച്ച് കവർച്ച.35000 രൂപയും മറ്റു സാമഗ്രികളും കവർന്നിട്ടുണ്ട്.ശനിയാഴ്ച രാത്രിയാണ് സംഭവം.ഞായറാഴ്ച സ്ഥാപനം അവധി ആയതിനാൽ ഞായറാഴ്ച വൈകിയിട്ടാണ് മോഷണവിവരം ജീവനക്കാർ അറിയുന്നത്.മോഷണ ദൃശ്യം സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്.സമീപത്തെ ഹോട്ടലിലും ശനിയാഴ്ച രാത്രി തന്നെ മോഷണം നടന്നിട്ടുണ്ട്.ഇവിടെ നിന്ന് 3500 രൂപയോളം നഷ്ടപ്പെട്ടു. ഒരു മാസം മുമ്പ് തൊട്ടടുത്ത് മൊബൈൽ ഷോപ്പ് കുത്തി തുറന്ന് വിലപിടിപ്പുള്ള മൊബൈലുകൾ കവർന്നിരുന്നു ഈ സംഭവത്തിന്റെ സിസികേമറ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രദേശത്ത് മോഷണം വർദ്ധിക്കുന്നത് പ്രദേശവാസികളെ ഭീതിയിലാക്കുന്നുണ്ട്.അടുത്തിടെ മോഷ്ടാക്കൾ പലരും ജാമ്യത്തിലും പരോളിലുമായി പുറത്തിറങ്ങിയത് മൂലം മോഷണസാധ്യത കണക്കിലെടുത്ത് പോലീസ് തന്നെ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button