KERALA


പാലക്കാട് മാട്ടുമന്ത മുക്കൈ പുഴയില്‍ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

പാലക്കാട് മാട്ടുമന്ത മുക്കൈ പുഴയില്‍ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. മുരുകണി സ്വദേശികളായ വൈഷ്ണവ്, അജയ് കൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും കൊച്ചിയിലെ സ്വകാര്യകമ്പനി ജീവനക്കാരാണ്. 18 വയസുമാത്രമാണ് ഇവരുടെ പ്രായം.

വൈകീട്ട് 3.45ഓടെയാണ് അപകടമുണ്ടായത്. ഇരുവരും പുഴയില്‍ കുളിക്കാനിറങ്ങിയതാണ്. ആ സമയത്ത് പുഴയില്‍ വെള്ളം വളരെ കുറവായിരുന്നു. എന്നിട്ടും അപകടം എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമല്ല. അപകട വാര്‍ത്തയറിഞ്ഞ് ഫയര്‍ഫോഴ്‌സെത്തി രണ്ട് പേരെയും പുറത്തെടുത്തെങ്കിലും ജീവന്‍ നഷ്ടമായിരുന്നു. ഇരുവരുടേയും മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button