KERALA

കാറിന്റെ ടയർ പൊട്ടിത്തെറിച്ച് ഊരി മാറി; വാഹനാപകടത്തിൽ നിന്ന് ധനമന്ത്രി രക്ഷപ്പെട്ടത് അദ്ഭുതകരമായി

തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ വാഹനാപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി പത്തരയോടെ തിരുവനന്തപുരം കുറവൻകോണത്തിന് സമീപമായിരുന്നു അപകടം. മന്ത്രിയുടെ കാറിന്റെ പിന്നിലെ ടയർ ഓട്ടത്തിനിടെ പൊട്ടിത്തെറിച്ച് ഊരി പോവുകയായിരുന്നു. വണ്ടി നിയന്ത്രണം വിട്ടെങ്കിലും വേഗത കുറവായതിനാൽ അപകടമൊഴിവായി.

അപകടത്തിൽപ്പെട്ട വാഹനം മാറ്റി മറ്റൊരു വാഹനത്തിലാണ് മന്ത്രി യാത്ര തുടർന്നത്. രണ്ട് ലക്ഷം കിലോ മീറ്ററിലേറെ ഓടിയ ഇന്നോവ കാറാണ് ധനമന്ത്രി ഉപയോഗിക്കുന്നത്. വാഹനത്തിന്റെ മോശം സ്ഥിതിയാണ് അപകട കാരണമെന്നാണ് സൂചന. പുതിയ വാഹനം വാങ്ങാൻ ഉദ്യോഗസ്ഥരിൽ നിന്ന് സമ്മർദ്ദമുണ്ടെങ്കിലും ഇപ്പോഴത്തെ സംസ്ഥാനത്തിന്റെ ധനസ്ഥിതിയിൽ കണക്കിലെടുത്ത് തനിക്ക് പുതിയ വാഹനം വേണ്ടെന്ന നിലപാടിലാണ് ബാലഗോപാൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button