EDAPPALLocal news

വെജിറ്റബിൾ വില്ലേജ് 19:19 പച്ചക്കറി കൃഷി വിളവെടുപ്പ് തുടങ്ങി

എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ ജനകീയാസൂത്രണ പദ്ധതി 2024-25 ,സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ , ദേശീയ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സംയോജനത്താൽ നടപ്പാക്കുന്ന ജൈവ പച്ചക്കറി വികസനം വെജിറ്റബിൾ വില്ലേജ് 19:19 എന്ന മാതൃകാ പദ്ധതിയുടെ വിളവെടുപ്പ് ആരംഭിച്ചു എടപ്പാൾ പഞ്ചായത്തിലെ പത്തൊമ്പത് വാർഡുകളിലും പത്തൊമ്പത് ഐറ്റം പച്ചക്കറി കൃഷി നടത്തി വിളവെടുപ്പ് നടത്തുന്ന മാതൃകാ പദ്ധതിയാണ് വെജിറ്റബിൾ വില്ലേജ്.
19:19 പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം എടപ്പാൾ ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിൽ വിതരണം ചെയ്ത ചുരക്ക കൃഷി ചെയ്ത ചേരുങ്ങൽ കുഞ്ഞൻ എന്ന കർഷകൻ്റെ കൃഷിയിടത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ പ്രഭാകരൻ്റ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി വി.സുബൈദ വിളവെടുപ്പ് നടത്തി നിർവഹിച്ചു..
ചടങ്ങിൽ കൃഷി ഓഫിസർ സുരേന്ദ്രൻ എം പി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ദിനേശൻ,വാർഡ് മെമ്പർ ജനതാമനോഹരൻ ,കാർഷിക വികസന സമിതി അംഗം ടി പി മോഹനൻ ,നവാസ് ,മുരളി,ഗിരീഷ് അയിലക്കാട് എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button