ചാലിശ്ശേരി
പരിമിതികളെ മറികടന്ന് ചരിത്രം കുറിച്ച് ഭിന്നശേഷിക്കാരുടെ വീൽചെയർ ശിങ്കാരിമേളത്തിന് അരങ്ങേറ്റം
ചാലിശ്ശേരി : പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി പേങ്ങാട്ടിരിയിലാണ് വീൽചെയർ ശിങ്കാരിമേളം ആദ്യമായി അവതരിപ്പിച്ചത്.
പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലെ ഭിന്നശേഷിക്കാർ ചേർന്ന പൂമ്പാറ്റ ടീം എന്ന പേരിലുള്ള സംഘമാണ് മേളം അവതരിപ്പിച്ചത്. തൃശ്ശൂർ സ്വദേശി അധ്യാപകൻ പെപ്പിൻ ജോർജിന്റെ പരിശീലനത്തിലാണ് സംഘം ശിങ്കാരിമേളം അഭ്യസിച്ചത്. പെപ്പിൻ ജോർജും അപർണയും ചേർന്നാണ് ഗ്രൂപ്പിനെ നയിക്കുന്നത്.
ചാലിശ്ശേരി പഞ്ചായത്തിലെ നിയാസും കപ്പൂർ പഞ്ചായത്തിലെ രമേഷും ചെണ്ടയിൽ താളലയം തീർത്ത് ഇരു പഞ്ചായത്തുകൾക്കും അഭിമാനമായി.