EDAPPALLocal news

പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാണൂർ മലബാർ ഡെന്റൽ കോളേജിലെ ഡോക്ടർ. സ്നേഹയ്ക്ക് അഭിമാന നേട്ടം

ബാഗളൂരിൽ ബി .സി . എ, ഐ (ബോർഡ് ഓഫ് കൺട്രാൾ ഫോർ ആം |സ്റ്റിങ്ങ് ഇൻ ഇന്ത്യ) യുടെ നേതൃത്വത്തിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി അഭിമാന നേട്ടം കരസ്ഥമാക്കി ആലപ്പുഴ പാതിരാ പള്ളി സ്വദേശി ഡോ. സ്നേഹ എഡ്വാർഡ് 70 കിലോ വനിതാ വിഭാഗത്തിൽ വലതു കൈ ഇനത്തിലും ഇടതു കൈ ഇനത്തിലും വെങ്കലം കരസ്ഥമാക്കി ദേശീയ തലത്തിൽ കരുത്ത് തെളിയിച്ചു. മലേഷ്യയിൽ നടക്കുന്ന പഞ്ചഗുസ്തി മത്സരത്തിലേയ്ക്ക് തെരഞ്ഞെടുക്കപെട്ടിട്ടുണ്ട്. എടപ്പാളിലെ ലൈഫ് ലൈൻ ഫിറ്റ്നസ്സിലെ ട്രെയിനർ ഫെബിന്റെ നേതൃത്വത്തിൽ പരിശീലനത്തിൽ ആയിരുന്നു. ഇപ്പോൾ മലബാർ ഡെന്റൽ കോളേജിലെ ഡോക്ടർ ആയി സേവനം അനുഷ്ഠിക്കുന്നു. അദ്ധ്യാപക ദമ്പതികൾ ആയ എഡ്വേർഡിന്റെയും രാജിയുടെയും മകൾ ആണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button