ചാലിശ്ശേരി
ചാലിശ്ശേരി യു പി സ്കൂളിൽ കിഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു
ചാലിശ്ശേരി: ചാലിശ്ശേരി എസ് സി യുപി സ്കൂളിൽ പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി കലാഗാല എന്ന പേരിൽ കിഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു, ഫ്ലവേഴ്സ് ടിവി ടോപ് സിംഗർ സീസൺ ഫൈവ് ഫൈനലിസ്റ്റ് കുമാരി: ഗൗതമി പ്രശാന്ത് ഉദ്ഘാടനം ചെയ്തു, കോർപ്പറേറ്റ് മാനേജർ ഫാദർ വർഗീസ് വാഴപ്പിള്ളി അധ്യക്ഷത വഹിച്ചു തൃത്താല ബിപിസി പി ദേവരാജൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡണ്ട് പി എ റഹിയാനത്ത് , എം പി ടി എ പ്രസിഡണ്ട് വി വി റൈഹാനത്ത്, എം പി ടി എ വൈസ് പ്രസിഡണ്ട് വിൽസി റോഷൻ, പ്രധാന അധ്യാപകൻ കെ മുഹമ്മദ് സൽമാൻ, വി കെ മിനി ടീച്ചർ, കെ കെ സുജ ടീച്ചർ, ഒ എസ് പ്രബിത, കുക്കൂ സി രാജൻ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളോടുകൂടി കലാഗാല വർണ്ണാഭമായി നടന്നു.