ചാലിശ്ശേരി

മഴക്കാല പൂർവ്വ ശുചീകരണം

ചാലിശ്ശേരി : പഞ്ചായത്ത്‌-സാമൂഹിക ആരോഗ്യ കേന്ദ്രം മഴക്കാലപൂർവ്വ ശുചീകരണം ചാലിശ്ശേരി പഞ്ചായത്ത് തല ഉദ്ഘാടനം ചാലിശ്ശേരി മെയിൻ റോഡ് സെന്ററിൽ നടന്നു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.കെ.സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആനി വിനു,വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സിജി സാബു,ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സവിത അജി,പഞ്ചായത്ത് അംഗങ്ങൾ,പഞ്ചായത്ത് സെക്രട്ടറി എം.എം.ജമീല,സി.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ എ.ബാലചന്ദ്രൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.ജസീല,ടി.പി.റാഷിദ,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.രാജേഷ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ പോൾ മാത്യു,പഞ്ചായത്ത് കോർഡിനേറ്റർ ഷഹന അലി,വ്യാപാരി വ്യവസായി സമിതി പ്രതിനിധി രാജൻ ഫാമിലി എന്നിവർ പങ്കെടുത്തു.

ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചാലിശ്ശേരി മെയിൻ റോഡിലുള്ള കടകളിൽ ഹെൽത്ത് ഇൻസ്പെക്ടർ എ.ബാലചന്ദ്രന്റെ നേതൃത്വത്തിൽ പരിശോധന നടത്തി മുന്നറിയിപ്പും, താക്കീതും നൽകുകയും, ആവശ്യമുള്ളിടത്ത് നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button