CHANGARAMKULAMLocal news
ചങ്ങരംകുളം പന്താവൂരില്‍ പാലം തകര്‍ന്ന് ഹിറ്റാച്ചി തോട്ടില്‍ വീണു;ജീവനക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
ചങ്ങരംകുളം:ചങ്ങരംകുളം പന്താവൂരില്‍ പാലം തകര്‍ന്ന് ഹിറ്റാച്ചി തോട്ടില്‍ വീണ് ജീവനക്കാരന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.പന്താവൂർ പൂമോത്ത് താഴത്ത് പാടശേഖരത്ത് കൃഷി ചെയ്യുന്നതിൻ്റെ മുന്നോടിയായി തോടിൻ്റെ ചെറിയപാലത്തിലൂടെ ഹിറ്റാച്ചി കൊണ്ടുപോവുമ്പോഴാണ് പാലത്തിൻ്റെ ഒരു ഭാഗം പൊട്ടി വീണത്.ഹിറ്റാച്ചി തോട്ടിലേക്ക് വീണെങ്കിലും ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷിപ്പെടുകയായിരുന്നു .ഹിറ്റാച്ചി പിന്നീട് ജെ.സി.ബി. ഉപയോഗിച്ചാണ് കരക്ക് കയറ്റിയത്.പാലം തകര്‍ന്നതോടെ യാത്രക്കാരായ ആളുകൾക്കും കന്നുകാലികൾക്കും യാത്ര ചെയ്യാൻ ബുദ്ധിമുട്ടിലായിരിക്കുകയാണ് ഇപ്പോൾ