Local newsVATTAMKULAM

നിത്യോപയോഗ സാധനങ്ങളുടെ പൊള്ളുന്ന വിലവർധനക്കെതിരെ വനിതാ ലീഗ് വട്ടംകുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വട്ടംകുളത്ത് പ്രതിഷേധം അരങ്ങത്തേക്ക് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് കഞ്ഞി വെച്ച് പ്രതിഷേധം സംഘടിപ്പിച്ചു .

സംസ്ഥാന സർക്കാരിന്റെ വികലമായ പൊതുവിതരണ സമ്പ്രദായം മൂലം നിത്ത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോൾ മാവേലി സ്റ്റോറിലും പൊതുവിതരണ കേന്ദ്രങ്ങളിലും സാധനങ്ങളില്ലാത്ത സാഹചര്യമാണ് ഉള്ളത്. പൊതുവിതരണ നയത്തിലെ സർക്കാരിന്റെ തലതിരിഞ്ഞ നയങ്ങളുടെ ഭാഗമാണ് ഇതൊന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. പ്രതിഷേധ സമരം വനിതാ ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി സീനത്ത് മാണൂർ ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് അലീമ വട്ടംകുളം അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് പഞ്ചായത്ത് സെക്രട്ടറി ആബിദ സൈഫുദ്ദീൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ. ടിപി ഹൈദരലി, പത്തിൽ അഷ്‌റഫ്‌, കഴുങ്കിൽ മജീദ്, കദീജ മൂതൂർ,ശാന്ത മാധവൻ, ഫസീല സജീബ്, ഷാജിമോൾ പാലത്തിങ്ങൽ,സുഷമ മൂതൂർ, സമീഹ ഏവി, പത്തിൽ സിറാജ്, യൂവി സിദ്ധീഖ്,ഉമ്മർ ടിയു, അനീഷ് പിഎച് പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button