CHANGARAMKULAM
നവീകരിച്ച കാളാച്ചാൽ കോലൊളമ്പ് റോഡ് തുറന്ന് കൊടുത്തു
ചങ്ങരംകുളം : നവീകരിച്ച കാളാച്ചാൽ കോലൊളമ്പ് റോഡ് ജില്ലാ പഞ്ചായത്തംഗം ആരിഫ നാസർ ഉദ്ഘാടനം നിർവഹിച്ചു.മലപ്പുറം ജില്ലാ പഞ്ചായത്ത് 2021 2022 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം അനുവദിച്ചുകൊണ്ടാണ് റോഡ് നവീകരിച്ചത്.ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീർ അധ്യക്ഷനായി.വാർഡ് മെമ്പർ പി കെ മുഹമ്മദ് അഷ്റഫ് ബ്ലോക് പഞ്ചായത്ത് മെമ്പർ ടി രാംദാസ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു