KERALA

സ്ത്രീകളെ ശല്യം ചെയ്യുന്ന ‘പ്രാങ്ക് വീഡിയോ’; കൊച്ചിയില്‍ യൂട്യൂബര്‍ അറസ്റ്റില്‍

കൊച്ചി: സോഷ്യല്‍മീഡിയയില്‍ സ്ത്രീകള്‍ക്കെതിരെ അശ്ലീല ചേഷ്ടകള്‍ കാട്ടുന്ന ‘പ്രാങ്ക് വീഡിയോ’ ചിത്രീകരിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യൂട്യൂബറായ എറണാകുളം ചിറ്റൂര്‍ റോഡ് വലിയപറമ്ബില്‍ ആകാശ് സൈമണ്‍ മോഹന്‍ (26) എന്നയാളാണ് അറസ്റ്റിലായത്.

സൂഹൃത്തുക്കളോടൊപ്പമാണ് ആകാശ് പ്രാങ്ക് വീഡിയോ ചിത്രീകരിച്ചത്. പൊതുസ്ഥലങ്ങളില്‍ സ്ത്രീകളെ സമീപിച്ച്‌ അശ്ലീല ചേഷ്ടകള്‍ കാട്ടുകയും അരോചകമായി സംസാരിക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രാങ്കാണ് പൊല്ലാപ്പായത്. അശ്ലീല ചേഷ്ടകള്‍ കാട്ടുമ്ബോഴുള്ള സ്ത്രീകളുടെ പ്രതികരണമുള്‍പ്പെടെ സുഹൃത്തുക്കള്‍ ഒളിഞ്ഞുനിന്ന് ചിത്രീകരിക്കും.

ഇത് യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്യും.

എറണാകുളം കച്ചേരിപ്പടി ജംങ്ഷനിലാണ് ഇയാള്‍ സ്ത്രീകളെ ശല്യപ്പെടുത്തും വിധം പ്രാങ്ക് ചെയ്തത്. ‘കേരളത്തിലെ സ്ത്രീകളെ ശല്യപ്പെടുത്തല്‍ – പ്രാങ്ക് വിഡിയോ’ (ഡിസ്റ്റര്‍ബിംഗ് ദ ഫീമേല്‍സ്, കേരള പ്രാങ്ക്) എന്ന തലക്കെട്ടില്‍ ഇയാളുടെ യൂട്യൂബ് ചാനലില്‍ ഏതാനും വിഡിയോകള്‍ അപ്‌ലോഡ് ചെയ്തിട്ടുമുണ്ട്. ഇത് നീക്കം ചെയ്യാനുള്ള നടപടി പൊലീസ് ആരംഭിച്ചു. ആകാശിന്‍രെ സുഹൃത്തുക്കളേയും തിരയുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button