CHANGARAMKULAMLocal news
നരണിപ്പുഴയിൽ യുവാവിനെ കിടപ്പ്മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ചങ്ങരംകുളം:നരണിപ്പുഴയിൽ യുവാവിനെ കിടപ്പ്മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.നരണിപ്പുഴ കരുമത്തിൽ കേശവന്റെ മകൻ ദീപക്(35)നെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ബുധനാഴ്ച കാലത്ത് 11.30ഓടെയാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ചങ്ങരംകുളം പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.അവിവാഹിതനാണ്.താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും