BREAKING NEWSLocal newsMALAPPURAM

‘മദ്രസയില്‍ പോയി മത പഠനം നടത്തിയവരാണ് കഞ്ചാവ്, എംഡിഎംഎ കടത്ത് കേസുകളില്‍ പിടിയിലാകുന്നത്’; മയക്കുമരുന്ന് വ്യാപനത്തിന് എതിരെ പറഞ്ഞ കെ ടി ജലീല്‍

സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന ലഹരിക്കേസുകളിൽ മുസ്ലീം സമുദായത്തെ തിരുത്തണമെന്ന അഭിപ്രായവുമായി മുൻ മന്ത്രിയും തവനൂർ എംഎൽഎയുമായ കെടി ജലീൽ. ഒരു ചടങ്ങിൽ പങ്കെടുക്കവേ അദ്ദേഹം സംസാരിച്ച വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

അദ്ദേഹത്തിന്റെ വാക്കുകൾ

’’ ഒരു പഠനം നടത്തിനോക്കിയാൽ ഇപ്പോൾ എംഡിഎംഎ കൈവശം വെച്ചതിനും കഞ്ചാവ് കടത്തിയതിനുമൊക്കെ പിടിക്കപ്പെട്ട ആളുകളെ പരിശോധിച്ചാൽ എല്ലാവരും മദ്രസകളില്‍ പോയിട്ടുണ്ട്. യഥാർത്ഥത്തിൽ ഏറ്റവും അധികം ധാര്‍മ്മികമായി മുന്നില്‍ നില്‍ക്കേണ്ടത് മുസ്ലീങ്ങളാണ്. കാരണം മുസ്ലീങ്ങളെപ്പോലെ മത വിദ്യാഭ്യാസം, മതപഠനം, ധാര്‍മ്മിക പഠനം എന്നിവ കിട്ടുന്ന മറ്റൊരു വിഭാഗം ഈ രാജ്യത്തില്ല. ഹിന്ദുക്കുട്ടികള്‍ക്ക് ഒരു തരത്തിലുള്ള മതവിദ്യാഭ്യാസവും അവരുടെ ചെറുപ്പകാലത്ത് കിട്ടുന്നില്ല. നിങ്ങൾ കളവു നടത്തരുത്, മദ്യപിക്കരുത്, ലഹരി സാധനങ്ങള്‍ കൊണ്ടുനടക്കരുത് എന്ന് അവർക്ക് ആരാണ് പറഞ്ഞുകൊടുക്കുന്നത്. അവര്‍ക്ക് ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇതൊന്നും ഒരു പുരോഹിതനില്‍നിന്ന് കേള്‍ക്കാന്‍ കഴിയുന്നില്ല. കഴിഞ്ഞിട്ടുമില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button