ജൽജീവൻ പദ്ധതി ജനങ്ങൾക്ക് ദുരിതക്കയം ആകരുത് : അഷറഫ് കോക്കൂർ
എടപ്പാൾ : ജലജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട എടപ്പാളിലെ പ്രധാന പാതകൾ ഉൾപ്പെടെയുള്ള ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് മഴക്കാലത്തിനു മുമ്പായി പരിഹാരം കണ്ടില്ലെങ്കിൽ ജല്ജീവൻ പദ്ധതി മറ്റൊരു ദുരന്തമായി മാറുമെന്ന് മലപ്പുറം ജില്ല യുഡിഎഫ് കൺവീനർ അഷ്റഫ് കോക്കൂർ പ്രസ്താവിച്ചു . എടപ്പാൾ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി അംശ കച്ചേരിയിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരു അദ്ദേഹം . യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ എസ് സുധീർ അധ്യക്ഷത വഹിച്ചു, പത്തിൽ അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി. റഫീഖ് പിലാക്കൽ, സി. രവീന്ദ്രൻ, കെ.വി. നാരായണൻ , എൻ എ കാദർ ,ഇ.പി. വേലായുധൻ ,വി.വി. കുഞ്ഞിമൊയ്തീൻ, കെ വി മജീദ്, ഷാജി തുയ്യം, എൻവി അബുബക്കർ, കെ.പി. അച്ചുതൻ, കെ.പി. സിന്ധു , ബാവ കണ്ണയിൽ ,ഹംസത്ത്, തറക്കൻ ജുബൈരിയ,. കെ, ജനത മനോഹരൻ, കെ പി കാദർ പാഷ, മുഹമ്മദ്കുട്ടി കല്ലിങ്ങൽ. എന്നിവർ പ്രസംഗിച്ചു.ഫോട്ടോ ക്യാപ്ഷൻ :എടപ്പാളിൽ നടന്ന യുഡിഎഫ് ധർണ ജില്ലാ യുഡിഎഫ് കൺവീനർ അഷ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്യുന്നു